165 സ്കൂളുകളിൽ ട്രയൽ പരിശോധിക്കാൻ സംവിധാനം
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് ഫലം 13ന് പ്രസിദ്ധീകരിക്കും
ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം സെപ്റ്റംബർ 13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. ജില്ലയിൽ ഒരുക്കം പദ്ധതിയുടെ ഭാഗമായി 165 സ്കൂളുകളിൽ ട്രയൽ പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admission" എന്ന ലിങ്കിലൂടെ ഹയർസെക്കന്ററി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിൻ-എസ് ഡബ്ല്യു എസ് (Candidate Login-SWS) എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ ട്രയൽ റിസൾട്ട്സ് (Trial Results) എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ, എയ്ഡഡ്, ഹയർസെക്കന്ററി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്ന് തേടാം.