പ്ലസ് വൺ പരീക്ഷ; കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീംകോടതി വിമര്‍ശനം.

ന്യൂഡൽഹി:

പ്ലസ് വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീംകോടതിയുടെ വിമര്‍ശനം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തിൽ കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു.

Related Posts