ഏഴ് ജില്ലകളിൽ പ്ലസ് വൺ സീറ്റ് വർധിപ്പിച്ചു, തൃശ്ശൂരിൽ വർധനവില്ല

തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ ഏഴു ജില്ലകളിൽ പ്ലസ് വൺ സീറ്റിൽ 20 ശതമാനം വർധന. തൃശൂർ ജില്ലയിൽ വർധനവില്ല.

തലസ്ഥാന ജില്ലയ്ക്കു പുറമേ കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളുകളിലാണ് പ്ലസ് വൺ സീറ്റ് വർധിപ്പിച്ചത്.

അൺ എയ്ഡഡ് മേഖലയ്ക്ക് അധിക സീറ്റ് അനുവദിച്ചിട്ടില്ല. ഇന്ന് ചേർന്ന മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.

4,22,226 വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 99.47 ശതമാനം വിദ്യാർഥികളും വിജയിച്ചിരുന്നു. ആദ്യമായാണ് സംസ്ഥാനത്തെ എസ് എസ് എൽ സി വിജയ ശതമാനം 99 കടന്നത്. 1,21,318 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 41,906 കുട്ടികൾക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.

വിജയ ശതമാനം ഉയരുകയും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം ഉണ്ടാവുകയും ചെയ്തതോടെ പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യം ഉയർന്നിരുന്നു.

Related Posts