പ്ലസ് വൺ: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും. താത്കാലിക ബാച്ച് അനുവദിക്കാൻ സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങൾ കൈമാറാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും താത്കാലിക ബാച്ചിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.

കൂടുതൽ കുട്ടികൾ പുറത്തുള്ള ജില്ലകൾക്ക് മുൻഗണന നൽകിക്കൊണ്ടാവും പുതിയ ബാച്ചുകൾ അനുവദിക്കുക. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൂട്ടികൾ സീറ്റ് കിട്ടാതെ പുറത്തുള്ളത്.

Related Posts