നാട്ടിക എസ് എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുരോഗമിക്കുന്നു; കര്‍ശന കൊവിഡ് സുരക്ഷയിലാണ് ക്രമീകരണങ്ങൾ.

നാട്ടിക:

കൊവിഡ് മാനദണ്ഡ‍ങ്ങള്‍ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ നാട്ടിക എസ് എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ പുരോഗമിക്കുന്നു. 15 കുട്ടികള്‍ക്കാണ് ഒരു സമയം പരീക്ഷ. ശരീര ഊഷ്മാവ് പരിശോധിച്ചാണ് കുട്ടികളെയും അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ഉള്ളിലേക്ക് കടത്തിവിടുന്നത്. എല്ലാ ഉപകരണങ്ങളും ഇടവിട്ട് സാനിറ്റെസ് ചെയ്യുന്നുണ്ട്. ശരീര ഊഷ്മാവ് കൂടുതലായുള്ളവര്‍ക്ക് പ്രത്യേക ഹാളിലാവും പരീക്ഷ നടത്തുക. ഇരട്ടമാസ്ക്ക് നിര്‍ബന്ധമാണ്. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ പരീക്ഷയുടെയും സമയവും വെട്ടികുറച്ചു. പ്രിൻസിപ്പൽ അമ്പിളി സതീശന്റെ നേതൃത്വത്തിൽ കർശന നിയന്ത്രണത്തോടെയാണ് ഓരോ ദിവസവും പരീക്ഷ നടത്തുന്നത്. ഓരോ ദിവസവും സ്കൂളിലെ അതാത് വിഷയത്തിന്റെ അധ്യാപികയും ഒരു ലാബ് അസിസ്റ്റന്റും ഉണ്ടായിരിക്കും. ഇന്ന് സൂവോളജി പരീക്ഷയാണ്. സൂവോളജി അധ്യാപിക ശലഭയയ്ക്കും ലാബ് അസിസ്റ്റന്റ് ബിന്ദു പ്രസന്നനുമാണ് നടത്തിപ്പ് ചുമതല. യാത്രാ സൗകര്യങ്ങളുടെ കുറവുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെങ്കിലും പരീക്ഷയെഴുതാന്‍ നിശ്ചിത സമയത്തിനു മുന്‍പ്തന്നെ കുട്ടികള്‍ സ്കൂളിലെത്തുന്നുണ്ട്.

Related Posts