കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; നാലുദിവസമായിട്ടും അധികൃതര്‍ അറിഞ്ഞില്ല
കോഴിക്കോട്: പ്രവേശന പരീക്ഷയ്ക്ക് പോലും യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാർത്ഥിനി അധികൃതർ അറിയാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം ക്ലാസിൽ ഇരുന്നു. നവംബർ 29നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ചത്. ആകെ 245 പേരെ പ്രവേശിപ്പിച്ചു. ഇതിന് പുറമെ പ്ലസ് ടു വിദ്യാർത്ഥിനിയും പ്രവേശിച്ചു. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥികളുടെ അഡ്മിഷൻ ലിസ്റ്റിൽ പേര് ഇല്ലെങ്കിലും അറ്റൻഡൻസ് ലിസ്റ്റിൽ കുട്ടിയുടെ പേര് വന്നതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിയാണ് വിദ്യാർത്ഥിനി.