Womb of life - ഉറവ്.

Poem - Mary Mathew. പരിഭാഷ : ശ്രീലിമ .

Womb of life.

Shroud me in your womb

Where the embryo of life exists still

In its purity and serenity,

The untainted, unknown mysteries

Of the bewitching, unborn, world lies

A safe and warm abode to lie

Lullabied and lulled in

the rhythm of pure love

couched in the joys and holiness of

A carefree life in bounty

To unveil to the barren earth

Devoid of love, faith and hope

Bound in untold miseries and when life

is a tale of woe weaved in eternal fear,

a waning, distant hope for a resurrection

The barrenness of the present day life nauseates me to utter monotony and demands an exit

The intoxication of glittering, material desires

To dream of a bright life wanes,

As the pallid days reign the world

The rise of dawn brings no peace

But looming deaths and vain hopes

Of the remnants of the fearful existence

Sequestrated lives in one's own refuge

I might wither and droop soon

Let me sink in the dark bowels of earth

To replenish and reborn from the earth's womb

into a free world donned in peace and purity

A wanderlust free from the

bondage of worldly desires......

Mary Mathew.

ഉറവ്

പരിഭാഷ : ശ്രീലിമ

നിന്റെ ഗർഭപാത്രത്തിലെന്നെ പൊതിയുക,

അവിടെയാണല്ലോ എല്ലാ വിശുദ്ധിയോടും,തെളിമയോടും,

ജീവന്റെ പൊക്കിൾക്കൊടി നാമ്പിട്ടിരിക്കുന്നത്.....

അവിടമല്ലേ,

പ്രപഞ്ചത്തിന്റെ നേരു നുണകളുടെ മാസ്മരികത പേറുന്ന,

ആരാലുമറിയാത്ത പറയാത്ത രഹസ്യങ്ങൾ പതിഞ്ഞിരിക്കുന്നത് ...

സത്യ-സത്യാനന്തര സീമകൾക്കപ്പുറമൊരു സുരക്ഷിത സ്ഥാനം....

അവിടമല്ലേ,

സ്നേഹത്താൽ പൊതിഞ്ഞയുറക്കുപാട്ടുകളിലുണർന്നുമുറങ്ങിയും,

സുഗമമായ ജീവിതത്തിന്റെ വിശുദ്ധിയും, സന്തോഷവും പകരുന്നയിടം...

സ്നേഹ- വിശ്വാസ പ്രതീക്ഷകളകന്ന തരിശു ഭൂമിയെ മറനീക്കവേ,

പറഞ്ഞറിയാത്ത ദുരിതങ്ങളാൽ ബന്ധനസ്ഥരായ ജീവിത കഥകളുടെ,

അവസാനിക്കാത്ത ഭയത്താൽ,

പ്രതീക്ഷയുടെ പുനരുത്ഥാനം പോലും വിദൂരത്തിലായ,

ഇന്നിന്റെ ദുരന്തകാലത്തിലേക്ക് ഞാൻ ഊർന്നു വീഴുന്നു...

ഏറെ പ്രതീക്ഷയറ്റ ദിവസങ്ങളാണീ ഭൂമിയിലെങ്കിലും,

ഉദയമോരോന്നിലും സമാധാനത്തിന്റെ പ്രകാശം പരക്കുന്നില്ലെങ്കിലും,

പ്രതീക്ഷയറുക്കുംമട്ടിൽ മരണ താണ്ഡവമാടുന്നുവെങ്കിലും

ശോഭനമായ ജീവിത സ്വപ്നങ്ങളിൽ ഞാൻ മുഴുകും....

ഒരുവേള,

അതിനിഗൂഢമായ ജീവിതങ്ങളൊടുവിൽ,

അവനവനിലഭയം തിരയുമ്പോൾ.....

ഞാനും പൊഴിഞ്ഞു പോയേക്കാം....

പ്രപഞ്ചത്തിന്റെ ഇരുണ്ട ഗോളങ്ങളിലൊന്നിലേക്കു വേണം എനിക്കു മറയുവാൻ....

ധരിത്രിയവളുടെ അരുമയാം ഗർഭപാത്രത്തിലെനിക്കുരുവാകണം ....

വിശുദ്ധിയാൽ ശോഭിക്കുന്ന,

സമാധാനം പരന്നൊഴുകുന്ന,

ആ ദിനങ്ങളിലേക്കു പുനർജ്ജനിക്കാനായ് ..

അതിരുകളില്ലാത്ത, ലൗകീക മോഹ- മോഹഭംഗങ്ങളില്ലാത്ത,

ആ പ്രകാശത്തിന്റെ നിറവിലേക്ക് മിഴി തുറക്കാൻ.

Related Posts