സൈബർ സുരക്ഷ ശക്തിപ്പെടുത്താൻ കേരള പൊലീസിനു കീഴിൽ സൈബർ ക്രൈം ഇൻ ഇൻവെസ്റ്റിഗേഷൻ ഡിവിഷനും, സൈബർ സെക്യൂരിറ്റി വിങ്ങും സ്ഥാപിക്കുന്നു.
തിരുവനന്തപുരം:
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യം വർധിച്ചു വരുന്നതിനാൽ സൈബർ സുരക്ഷ ശക്തിപ്പെടുത്താൻ കേരള പൊലീസിനു കീഴിൽ സൈബർ ക്രൈം ഇൻ ഇൻവെസ്റ്റിഗേഷൻ ഡിവിഷനും, സൈബർ സെക്യൂരിറ്റി വിങ്ങും സ്ഥാപിക്കുന്നു. സൈബർ പൊലീസ് സ്‌റ്റേഷൻ, ഹൈടെക് സെൽ, സൈബർ ഡോം തുടങ്ങിയവ ഡിവിഷനു കീഴിലാക്കും. പൊലീസ് ആസ്ഥാനത്താകും പ്രവർത്തനം. എ ഡി ജി പി മനോജ് എബ്രഹാമിനാകും ചുമതല. ഇൻഫർമേഷൻ ആൻഡ് കംപ്യൂട്ടർ ടെക്‌നോളജിയും (ഐ സി ടി) ഇതിനു കീഴിലാക്കും. സൈബർ ഫോറൻസിക് സംവിധാനവും ഇതിനു കീഴിൽ വരും. ഓൺലൈൻ പോണോഗ്രഫി, ഗെയിം തുടങ്ങിയവ നിരീക്ഷിക്കാൻ പ്രത്യേക വിഭാഗമുണ്ടാകും. പൊലീസിലെ സൈബർ സംവിധാനം സംരക്ഷിക്കാനാണ് സൈബർ സെക്യൂരിറ്റി വിങ്ങ്. സാമൂഹ്യ മാധ്യമ വിഭാഗത്തെയും ഇതിനു കീഴിലാക്കിയേക്കും. സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ പൊലീസിലെ സൈബർ വിദഗ്‌ധരെയാകും ഇവയിൽ നിയോഗിക്കുക. വിശദമായ നിർദേശം സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു.