സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ള പോലീസ്കാർക്ക് മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം.
ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോണിന് വിലക്ക്.
തിരുവനന്തപുരം:
ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം ജോലിയിൽ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടർന്ന് സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് എ.ഡി.ജി.പി. മനോജ് എബ്രഹാം ഉത്തരവിറക്കി. രാജ്ഭവൻ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയിൽ നിയോഗിച്ചിട്ടുള്ള പോലീസുകാർ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈൽഫോണിൽ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന് എ.ഡി.ജി.പി. ഇറക്കിയ ഉത്തരവിൽ പറയുന്നു.