തനിഷ്കിൽ നിന്ന് മോതിരം മോഷ്ടിച്ച് സിവിൽ സർവീസ് വിദ്യാർഥി, പൊലീസ് ഓടിച്ചിട്ട് പിടിച്ചു

തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോതിരം മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച 27-കാരനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഡൽഹിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം. സിവിൽ സർവീസ് വിദ്യാർഥിയാണ് പിടിയിലായ പ്രവീൺ എന്ന് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ദീപക് യാദവ് പറഞ്ഞു. ഹരിയാനയിലെ രോഹ്തക് സ്വദേശിയാണ്.

ജ്വല്ലറിയിൽ എത്തിയ യുവാവ് വിവിധ തരം ആഭരണങ്ങൾ കാണിക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടതോടെ അസ്വാഭാവികത തോന്നിയ ജീവനക്കാരി പൊലീസിൽ വിവരം അറിയിച്ചു. ജ്വല്ലറിയിൽ യുവാവ് ഇരിക്കുമ്പോൾ തന്നെ പുറത്ത് പൊലീസ് എത്തിയിരുന്നു. ജീവനക്കാരിയെ തന്ത്രപൂർവം അകറ്റിയ യുവാവ് ജാക്കറ്റിനുള്ളിൽ മോതിരം ഒളിപ്പിച്ചു. ഷോപ്പിനുള്ളിലെ സിസിടിവി യിൽ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. പിന്നീടാണ് ജാക്കറ്റിൽ ഒളിപ്പിച്ച മോതിരവുമായി യുവാവ് കടന്നു കളയാൻ ശ്രമിച്ചത്. എന്നാൽ പുറത്തു കാത്തുനിന്ന പൊലീസുകാരൻ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Related Posts