പൊലീസ് വാഹനങ്ങള്‍ ലേലം ചെയ്യുന്നു
കേരള പൊലീസ് അക്കാദമിയില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള, ഇപ്പോള്‍ ഉപയോഗപ്രദമല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു.2008 മോഡല്‍ കൈനറ്റിക് ഫോര്‍ എസ്(ഒരെണ്ണം) 2011 മോഡല്‍ മഹീന്ദ്ര ഫ്‌ലൈറ്റ് (നാലെണ്ണം)എന്നീ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.
ജി എസ് ടി ക്ക് പുറമെ കൈനറ്റിക് ഫോര്‍ എസിന് 120 രൂപയും മഹീന്ദ്ര ഫ്‌ലൈറ്റിന് 150 രൂപയുമാണ് നിരതദ്രവ്യം. ഒക്ടോബര്‍ 25ന് 11 മണിക്ക് കേരള പൊലീസ് അക്കാദമിയില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിലാണ് ലേലം.കോവിഡ് വാക്‌സിനേഷന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാനാകൂ.ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 24ന് 4 മണിക്ക് മുന്‍പ് ലഭിക്കണം.കവറിനു മുകളില്‍ വാഹനത്തിനുള്ള ദര്‍ഘാസ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍ 0487-2328770.