ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന് പൊലീസിന്റെ കൈപ്പുസ്തകം; പിൻവലിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചുവെന്ന കോടതി വിധി ഉദ്ധരിച്ച് പൊലീസ്. ശബരിമല ഡ്യൂട്ടിക്കിടെ പൊലീസിന് നൽകിയ കൈപ്പുസ്തകത്തിലാണ് പരാമർശം. പിന്നാലെ എതിർപ്പുമായി ബിജെപി രംഗത്തെത്തി. ഇതിന് പിന്നാലെ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. എല്ലാവരേയും ശബരിമലയിൽ കയറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം കോടതി നിർദേശമനുസരിച്ചായിരിക്കും തീരുമാനങ്ങൾ എടുക്കുകയെന്നും പറഞ്ഞു. പരാമർശത്തിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയനുസരിച്ച് എല്ലാവർക്കും പ്രവേശനമുണ്ട് എന്നതാണ് ആദ്യത്തെ വാചകം. സർക്കാർ എന്തെങ്കിലും ഉദ്ദേശിച്ചാണ് നീങ്ങുന്നതെങ്കിൽ അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ പറഞ്ഞു.