യുഎസിൽ ഒരു ദശകത്തിന് ശേഷം വീണ്ടും പോളിയോ കേസുകൾ
By NewsDesk
യുഎസ്: സ്ഥിരീകരിക്കപ്പെടാത്ത പോളിയോയുടെ നൂറുകണക്കിന് കേസുകൾ ഇപ്പോഴും അമേരിക്കയിൽ പ്രചരിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം ന്യൂയോർക്കിൽ വാക്സിനെടുക്കാത്ത ഒരാൾ വൈറസ് ബാധിച്ച് തളർന്നുപോയെന്ന വാർത്തയെ തുടർന്നാണ് റിപ്പോർട്ട് പുറത്തു വന്നത്. രാജ്യത്ത് ഏകദേശം ഒരു ദശകത്തിനിടയിലെ ആദ്യ സംഭവമായിരുന്നു ഇത്.