പോളിടെക്നിക്ക് ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം.

പോളിടെക്നിക്ക് ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം.
തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 6, 7, 8 തിയ്യതികളില്‍ പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനായി പ്രോസ്പെക്ടസില്‍ സുചിപ്പിച്ചിട്ടുള്ള അസല്‍ രേഖകള്‍, അപേക്ഷയുടെ കോപ്പി, അലോട്ട്മെന്റ് സ്ലിപ്പ്, ഓണ്‍ലൈന്‍ ഫീസ് അടക്കാനുള്ള ക്രെഡിറ്റ്, പിടിഎ ഫണ്ട് അടയ്ക്കാനുള്ള ക്യാഷ് എന്നിവ സഹിതം പ്രവേശനത്തിനായി ഹാജരാകണം. സെപ്റ്റംബര്‍ 6 ന് രാവിലെ 10 മുതല്‍ വരെ സിവില്‍ എന്‍ജിനീയറിങ്, 7 ന് രാവിലെ 10 മുതല്‍ 1 വരെ മെക്കാനിക്കാല്‍ എന്‍ജിനീയറിങ് ആന്റ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, 8 ന് രാവിലെ 10 മുതല്‍ 1 വരെ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് ആന്റ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലായാണ് പ്രവേശനം. ഫോണ്‍: 0487-2333290