രാഷ്ട്രീയ തടവുകാർക്ക് സ്നേഹ സമ്മാനമായി 'അതിവേഗ കടപ്പാതകൾ'
കേരളത്തിലെ ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാർക്ക് സ്നേഹ സമ്മാനമായി പുസ്തകം നൽകുന്നു. 'അതിവേഗ കടപ്പാതകൾ- പശ്ചാത്തല സൗകര്യം പൊതുധനകാര്യം പരിസ്ഥിതി: ഒരു ഇടതുപക്ഷ വിമർശം' എന്ന ഗ്രന്ഥമാണ് രാഷ്ട്രീയ തടവുകാർക്ക് സമ്മാനമായി നൽകുന്നത്. ട്രാൻസിഷൻ സ്റ്റഡീസാണ് പുസ്തകത്തിൻ്റെ പ്രസാധകർ.
യു എ പി എ കേസിൽ അകപ്പെട്ട് വർഷങ്ങളായി ജയിലിൽ കഴിയുന്നവർ, സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്തതിന് റിമാൻ്റിൽ കഴിയുന്നവർ തുടങ്ങി അമ്പതോളം രാഷ്ട്രീയ തടവുകാർക്കാണ് പുസ്തകം സമ്മാനിക്കുന്നത്. തടവുകാർക്ക് സ്നേഹസമ്മാനം എത്തിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് പ്രസാധകർ അറിയിച്ചു.
കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കെ-റെയിൽ വരുത്തിവെയ്ക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയാണ് പുസ്തകം വിവരിക്കുന്നത്. കെ പി കണ്ണൻ, കെ ടി റാംമോഹൻ, ജി മധുസൂദനൻ, സി ആർ നീലകണ്ഠൻ, എം സുചിത്ര, ജയരാമൻ സി, ജോൺ ജോസഫ്, കെ പി സേതുനാഥ്, കെ രാജഗോപാൽ, എൻ സുബ്രഹ്മണ്യൻ, പി കൃഷ്ണകുമാർ, എസ് രാജീവൻ, കെ ആർ അജിതൻ, ശരണ്യാ രാജ്, സ്മിത പി കുമാർ, നീതു ദാസ്, കെ സഹദേവൻ എന്നിവർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം.