ലാറ്ററല്‍ എന്‍ട്രി പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പോളിടെക്‌നിക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. 2021 22 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോട് കൂടി വിഎച്ച്എസ്ഇ സയന്‍സ് പാസാകുകയും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് എല്ലാംകൂടി 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും രണ്ടുവര്‍ഷത്തെ ഐ ടി ഐ/ എന്‍സിവിടി/ എ.സി വി ടി/കെ ജി സി ഇ സി എന്നിവയിലേതെങ്കിലും 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി പാസായവര്‍ക്കും എന്‍ട്രി മുഖേന പോളിടെക്‌നിക് പ്രവേശനത്തിന് അപേക്ഷിക്കാം. www.polyadmission.org/let എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 14.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04802720746, 8547005080 ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍:9495040960,9446232572,9995113762,9745587549