പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും.
തൃശൂർ:
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. നിലവില്‍ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്.