മോശം സേവനം; എയർ ഇന്ത്യയ്ക്കെതിരെ പരാതിയുമായി യുഎൻ നയതന്ത്രജ്ഞൻ

ന്യൂഡല്‍ഹി: സേവനങ്ങളുടെ നിലവാരത്തെച്ചൊല്ലി എയർ ഇന്ത്യ വീണ്ടും വിവാദത്തിൽ. യുഎൻ നയതന്ത്രജ്ഞനാണ് എയർ ഇന്ത്യയെക്കുറിച്ചുള്ള പരാതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന യുഎൻ ഉദ്യോഗസ്ഥൻ വിമാനത്തിലെ പാറ്റകളെക്കുറിച്ചും തകർന്ന സീറ്റുകളെക്കുറിച്ചും ഫോട്ടോ സഹിതമാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പരാതി പങ്കുവെച്ചത്. 'ഒരു യുഎൻ നയതന്ത്രജ്ഞനെന്ന നിലയിൽ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ എയർ ഇന്ത്യ 102 ജെഎഫ്കെയിൽ ഡൽഹിയിലേക്കുള്ള യാത്ര ഏറ്റവും മോശം വിമാന യാത്രാ അനുഭവമായിരുന്നു. തകർന്ന സീറ്റുകൾ, വിനോദം/കോൾ ബട്ടണുകൾ/വായനക്കുള്ള ലൈറ്റുകൾ എന്നിവയുടെ അഭാവം, പാറ്റകൾ, വിഷം സ്പ്രേ, കസ്റ്റമർ കെയറിനോടുള്ള അവഗണന'. എയർ ഇന്ത്യയെയും ടാറ്റ ഗ്രൂപ്പിനെയും ടാഗ് ചെയ്താണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തത്.

Related Posts