പൂരം നാളുകളിലെ ആരോഗ്യ സർവകലാശാല പരീക്ഷ വിദ്യാർത്ഥികളെ വലക്കും; പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വി സിക്ക് പൂരപ്രേമി സംഘത്തിന്റെ കത്ത്
തൃശൂർ പൂരം നടക്കുന്ന മെയ് 10, 11 തീയതികളിൽ തീരുമാനിച്ചിരിക്കുന്ന ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി വെക്കണമെന്നാവശ്യപെട്ട പൂരപ്രേമി സംഘം വൈസ് ചാൻസലർക്ക് കത്ത് നൽകി. ലോകമാകെയുള്ള മലയാളികൾ ആഘോഷിക്കുന്ന പൂരം, വിദേശ വിനോദ സഞ്ചരികൾ അടക്കം ആയിരക്കണക്കിന് ആളുകൾ തൃശൂരിലെത്തുന്ന ആഘോഷത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഒരുക്കങ്ങളും അടക്കം വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും പൂരത്തിന്റെ സാംസ്‌കാരിക പ്രാധാന്യവും കണക്കിലെടുത്ത് പരീക്ഷകൾ മാറ്റി വെക്കണമെന്ന് പൂരപ്രേമി സംഘം വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് പൂരപ്രേമികളെ പ്രവേശിപ്പിക്കനാമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ രാജനോട് പൂരപ്രേമി സംഘം അഭ്യർത്ഥിച്ചു.