വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുത്തേക്കില്ല

വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് വൈദ്യസഹായം തേടിയ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തേക്കില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ചുമതലകൾ കര്‍ദ്ദിനാളുമാര്‍ നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് 86 കാരനായ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈസ്റ്ററിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തേക്കുമെന്നും എന്നാൽ ചടങ്ങിന് നേതൃത്വം നൽകിയേക്കില്ലെന്നും കോളേജ് ഓഫ് കര്‍ദിനാള്‍ ഡീന്‍ പദവി വഹിക്കുന്ന കര്‍ദിനാള്‍ ബാറ്റിസ്റ്റ റേ പറഞ്ഞു. കാൽമുട്ട് വേദന കാരണം കഴിഞ്ഞ വർഷത്തെ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയിരുന്നില്ല. എന്നാൽ, മാർപ്പാപ്പ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിശ്രമം ആവശ്യമുള്ളതായി വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.