പകൽ ചുമട്ട് തൊഴിലാളി, രാത്രിയിൽ അധ്യാപകൻ; പ്രചോദനമായി നാഗേഷുവിന്റെ ജീവിതം

ഒഡീഷ: മറ്റുള്ളവർക്ക് പ്രചോദനമാകുന്ന നിരവധി ആളുകളുടെ കഥ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകാറുണ്ട്. ഒഡീഷയിൽ നിന്നുള്ള ഒരു വ്യക്തിയുടെ കഥയാണ് ഇത്തരത്തിൽ ജനശ്രദ്ധ നേടിയിരിക്കുന്നത്. പകൽ സമയത്ത് റെയിൽവേ സ്റ്റേഷനിൽ ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുകയും, രാത്രി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്ന നാഗേഷു പാത്രോ എന്ന 31 കാരനാണ് സംസാര വിഷയം. 12 വർഷമായി ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുന്ന ഇദ്ദേഹം സ്വകാര്യ കോളേജിൽ പാർട് ടൈം ലക്ചററായും സേവനമനുഷ്ഠിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് 2006 ൽ പഠനം പാതി വഴിയിലായെങ്കിലും, 2012 ൽ വീണ്ടും തുടർന്നു. ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിലാണ് എം.എ പാസ്സായതെന്നതും ശ്രദ്ധേയം. ഇപ്പോൾ പാവപ്പെട്ട നിരവധി കുട്ടികൾക്ക് കരുതലും, അറിവും പകർന്ന് നൽകുകയാണ് അദ്ദേഹം. തന്റെ ജീവിതം തന്നെ കുട്ടികളുടെ ഭാവിക്കായി മാറ്റി വച്ചിരിക്കുകയാണെന്നും നാഗേഷു പറഞ്ഞു.

Related Posts