ഹോമിയോ ഡിസ്പെൻസറി കൊവിഡാനന്തര ഹോമിയോപ്പതി ചികിത്സാ കേന്ദ്രമാക്കി മാറ്റി നാട്ടിക പഞ്ചായത്ത്.

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ കൊവിഡാനന്തര ഹോമിയോപ്പതി ചികിത്സ സജ്ജമാക്കി. ചികിത്സാ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ നിർവ്വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രജനി ബാബു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദ്, നാട്ടിക പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കെ കെ ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജുബി പ്രദീപ്, പഞ്ചായത്ത് മെമ്പർമാരായ കെ ആർ ദാസൻ, റസീന ഖാലിദ്, നിഖിത രാധാകൃഷ്ണൻ, സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ്, നാട്ടിക ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പ്രിയ ഭാസ്കർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ബിന്ദു പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts