നിയന്ത്രണം വൈകീട്ട് 6.30നും രാത്രി 11.30നും ഇടയില്‍ 15 മിനിറ്റ്
സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈകീട്ട് 6.30നും രാത്രി 11.30നും ഇടയില്‍ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
രാജ്യത്തെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 400 മെഗാവാട്ടിന്റെ കുറവുണ്ടായ സാഹചര്യത്തിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നഗരപ്രദേശങ്ങളിലെ ആശുപത്രികളെയും അവശ്യമേഖലകളെയും വൈദ്യുതി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.