പൊഴേക്കടവിൽ പുരുഷോത്തമൻ അന്തരിച്ചു

വലപ്പാട് : പൊഴേക്കടവിൽ പുരുഷോത്തമൻ (76) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെ ആണ് നിര്യാതനായത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആശയധാരയിൽ ആകൃഷ്ടനായി രാഷ്ട്രീയ പ്രവർത്തന രംഗത്തും, സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു പൊഴേക്കടവിൽ പുരുഷോത്തമൻ. രാഷ്ട്രീയത്തിനപ്പുറം വളരെ വലിയൊരു സൗഹൃദവലയമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ - കമല പരുഷോത്തമൻ, മക്കൾ - ലിജു, ലിബി, ലിഷി മരുമക്കൾ നീതു, ഗുരുപ്രിയ, ഷൈജു .

Related Posts