കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിൻ്റെ ഭാഗമായി പി പി ഇ കിറ്റുകളും പൾസ് ഓക്സിമീറ്ററുകളും കൈമാറി.
പി പി ഇ കിറ്റുകളും പൾസ് ഓക്സിമീറ്ററുകളും കൈമാറി.
തൃശൂർ:
തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് പുത്തൻചിറ കാരുണ്യ ഹ്യൂമൻ വെൽഫെയർ സൊസൈറ്റി 25 പി പി ഇ കിറ്റുകളും 40 പൾസ് ഓക്സിമീറ്ററുകളും കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർക്കാണ് ഇവ കൈമാറിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ പി എം അഹമ്മദ്, എ വി വല്ലഭൻ, കാരുണ്യ ഹ്യൂമൻ വെൽഫെയർ സൊസൈറ്റി ചെയർമാൻ സാലി സജീർ, ചീഫ് കോ-ഓർഡിനേറ്റർ വി കെ റാഫി എന്നിവർ പങ്കെടുത്തു.