ആരും സഹായിച്ചില്ല; 9 മാസം, 500 മീറ്റർ റോഡ് സ്വയം നിർമ്മിച്ച് പ്രകാശ് ​ഗോസ്വാമി

ഉത്തരാഖണ്ഡ്: നമ്മിൽ പലരും ദശരഥ് മാഞ്ചിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ബീഹാറിലെ ഗയയ്ക്കടുത്തുള്ള ഗെഹ്വാർ ഗ്രാമത്തിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു അദ്ദേഹം. 'മൗണ്ടൻ മാൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു വലിയ മല തുരന്ന് മുപ്പതടി വീതിയും 360 അടി നീളവുമുള്ള ഒരു റോഡ് നിർമ്മിച്ചതാണ് ഇതിന് കാരണം. 22 വർഷം കൊണ്ടാണ് ഉളിയും ചുറ്റികയും ഉപയോഗിച്ച് മാഞ്ചി റോഡ് നിർമ്മിച്ചത്. വാസിർഗഞ്ചിൽ നിന്ന് ഗയയിലെ ആട്രി ബ്ലോക്കിലേക്കുള്ള ദൂരം 50 കിലോമീറ്ററിൽ നിന്ന് 10 കിലോമീറ്ററായി കുറയ്ക്കാൻ ഈ റൂട്ട് കാരണമായി.  അതുപോലെ, ഉത്തരാഖണ്ഡിലെ ഒരാളും സ്വന്തമായി റോഡ് നിർമിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. പ്രകാശ് ഗോസ്വാമി എന്നയാളാണ് തന്‍റെ ഗ്രാമത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കാൻ അത്തരമൊരു റോഡ് നിർമ്മിച്ചത്. 500 മീറ്റർ റോഡ് നിർമ്മിക്കാൻ ഗോസ്വാമി ഒമ്പത് മാസമെടുത്തു.  മുംബൈയിൽ വീട്ടുജോലിക്കാരനായ ഗോസ്വാമി കഴിഞ്ഞ വർഷം ബാഗേശ്വറിലെ ഗരുഡ് പ്രദേശത്തെ ഗ്വാർ ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗോസ്വാമിയും ഭാര്യയും ചേർന്ന് കൂലിപ്പണി ചെയ്താൽ അവർക്ക് പ്രതിദിനം 600 രൂപ ലഭിക്കും. കഴിഞ്ഞ ജൂൺ മുതൽ പുലർച്ചെ 5 മുതൽ 9 വരെ ഗോസ്വാമിയുടെ ജോലി റോഡ് നിർമ്മിക്കുക തന്നെയായിരുന്നു. ഗ്രാമത്തിലെ 300 പേർക്ക് ഈ റോഡിന്റെ ഗുണം കിട്ടുന്നുണ്ട്. 'അധികാരികളോ നാട്ടുകാരോ തന്നെ സഹായിച്ചിട്ടില്ല. നാട്ടുകാർ തന്നെ പരിഹസിക്കുകയായിരുന്നു,' അദ്ദേഹം പറഞ്ഞു.

Related Posts