പാരാലിമ്പിക്സിൽ ഇന്ത്യക്ക് നാലാം സ്വർണ നേട്ടവുമായി പ്രമോദ് ഭഗത്.

ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് നാലാം സ്വർണം. പുരിഷവിഭാഗം ബാഡ്മിന്റൺ സിംഗിൾസിൽ പ്രമോദ് ഭഗതാണ് ഫൈനലിൽ ബ്രിട്ടന്റെ ഡാനിയേൽ ബെഥേലിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കിയത്. സ്കോർ 21- 14, 21- 17.

ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം 17 ആയി.

ഇതേ വിഭാഗത്തിലെ തന്നെ വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യയുടെ തന്നെ മനോജ് സർക്കാർ വിജയിച്ചു. ജപ്പാന്റെ ഡൈസുകെ ഫുജാരയെ 22 - 20, 21- 13 എന്ന സ്കോറിനാണ് മനോജ് പരാജയപ്പെടുത്തിയത്.

Related Posts