പ്രാപ്തി മെഗാ തൊഴില്‍ മേള മാര്‍ച്ച് 6ന്; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പ്രാപ്തി മെഗാ തൊഴില്‍ മേള 2022 മാര്‍ച്ച് 6 ഞായറാഴ്ച്ച തൃശൂര്‍ വിമല കോളേജില്‍ വെച്ച് നടക്കും. 66 ലധികം കമ്പനികളിലായി 3000 ത്തിലധികം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്ക് തൊഴില്‍ മേളയില്‍ അവസരങ്ങളുണ്ടാകും. ഓണ്‍ലൈനായി ഇതുവരെ രജിസ്ട്രര്‍ ചെയ്തവര്‍ക്കും സ്‌പോര്‍ട്ട് രജിസ്‌ട്രേഷനിലൂടെയും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. സംശയ നിവാരണങ്ങള്‍ക്കായി 8075967726 എന്ന നമ്പറില്‍ ബന്ധപ്പെടുക.