നിരവധി തൊഴിലവസരങ്ങളുമായി പ്രാപ്തി മെഗാ തൊഴില്‍മേള മാര്‍ച്ച് 6ന്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പ്രാപ്തി മെഗാ തൊഴില്‍ മേള 2022 മാര്‍ച്ച് 6 ന് തൃശൂര്‍ വിമല കോളേജില്‍ നടക്കും. അന്‍പതില്‍പരം കമ്പനികളിലായി 2700ല്‍ അധികം ഒഴിവുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് 3 വരെ സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ (www.statejobportal.kerala.gov.in) എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതിന് www.statejobportal.kerala.gov.in/publicSiteRegs/candidate_jobFair_reg jobFair
രജിസ്റ്റര്‍ ചെയ്ത് ശേഷം തൊഴിലവസരങ്ങളില്‍ അപേക്ഷിക്കുന്നതിന്: statejobportal.kerala.gov.in/publicSiteJobs/jobSearch JobFair
സംശയ നിവാരണത്തിനായി 8075967726 എന്ന നമ്പറില്‍ ബന്ധപ്പെടുക.