നരേന്ദ്രമോദിയുടെ ശക്തി ക്ഷയിക്കുമെന്ന മിഥ്യാധാരണയിലാണ് രാഹുൽ ഗാന്ധിയെന്ന് പ്രശാന്ത് കിഷോർ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി യുടെ പ്രഭാവം ദശകങ്ങളോളം നിലനിൽക്കുമെന്ന് പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നരേന്ദ്രമോദിയുടെ ശക്തി ക്ഷയിക്കുമെന്ന മിഥ്യാധാരണയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം തുറന്നടിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിന് വേണ്ടിയുള്ള പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കാനായി ഗോവയിൽ എത്തിയപ്പോഴാണ് ബിജെപി യുടെ കരുത്തിനെപ്പറ്റി അദ്ദേഹം എടുത്തുപറഞ്ഞത്. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ ഈ വർഷം ആദ്യം പശ്ചിമ ബംഗാളിൽ അധികാരത്തിൽ തിരിച്ചെത്തിച്ചതിലും ബിജെപി യെ തറപറ്റിച്ചതിലും പ്രശാന്ത് കിഷോറിന് വലിയ പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.
തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു കുറേക്കാലത്തേക്ക് ബിജെപി ആയിരിക്കുമെന്ന് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. കോൺഗ്രസിന് ആദ്യത്തെ നാൽപ്പത് വർഷക്കാലം ഉണ്ടായിരുന്നത് പോലെയുള്ള സ്വാധീനം ബിജെപിക്കും ദശകങ്ങളോളം ഉണ്ടാകും. ബിജെപി എവിടെയും പോകുന്നില്ല. ഇവിടെത്തന്നെ ഉണ്ടാകും. ഇന്ത്യയിൽ 30 ശതമാനം വോട്ട് ഉറപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ തിടുക്കപ്പെട്ട് നിങ്ങൾ എവിടേക്കും പോകുന്നില്ലെന്നാണ് അർഥമെന്നും അദ്ദേഹം പറഞ്ഞു.
"അതിനാൽ ആളുകൾ ദേഷ്യപ്പെട്ട് മോദിയെ വലിച്ചെറിയും എന്ന മിഥ്യാധാരണയുടെ കെണിയിൽ ഒരിക്കലും നിങ്ങൾ വീണുപോകരുത്. ജനങ്ങൾ ഒരുപക്ഷേ മോദിയെ വലിച്ചെറിഞ്ഞേക്കാം, എന്നാൽ ബിജെപി എങ്ങും പോകുന്നില്ല. പതിറ്റാണ്ടുകൾതന്നെ നിങ്ങൾ അതിനെതിരെ പോരാടേണ്ടി വരും," ഗോവൻ മ്യൂസിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മോദിയുടെ കരുത്ത് മനസ്സിലാക്കാൻ കഴിയാത്തിടത്തോളം അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഒരിക്കലും കഴിയില്ല. മോദിയുടെ ശക്തി മനസ്സിലാക്കാനും അദ്ദേഹത്തെ ജനപ്രിയനാക്കുന്ന ഘടകങ്ങൾ എന്തെന്ന് തിരിച്ചറിയാനും മിക്കവരും വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ് പ്രശ്നം.
"നിങ്ങൾ കോൺഗ്രസ്സിന്റെ ദേശീയ നേതാവുമായോ ഏതെങ്കിലും പ്രാദേശിക നേതാവുമായോ സംസാരിച്ചു നോക്കൂ. അവർ പറയും, ഇത് കേവലം സമയത്തിന്റെ പ്രശ്നമാണ്. ആളുകൾക്ക് മോദിയെ മടുത്തു തുടങ്ങിയിരിക്കുന്നു. ഒരു ഭരണവിരുദ്ധ തരംഗംതന്നെ ഉണ്ടാകും. ജനങ്ങൾ മോദിയെ പുറത്താക്കും. അങ്ങനെയാണ് അവർ പറയുക. എന്നാൽ എനിക്ക് സംശയമുണ്ട്. അതല്ല ഇവിടെ സംഭവിക്കുന്നത്." ഇന്ധനവില അടിക്കടി വർധിപ്പിച്ചിട്ടും മോദിക്കെതിരെ പ്രകടമായ അസംതൃപ്തി പുകയുന്നില്ലെന്നത് മോദി പ്രഭാവത്തിന് ഉദാഹരണമാണെന്ന് പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ശിഥിലമായ വോട്ടർ അടിത്തറയിലേക്കും അദ്ദേഹം വിരൽചൂണ്ടി. വോട്ടർമാരുടെ തലത്തിൽ നോക്കിയാൽ, മൂന്നിലൊന്നിനും മൂന്നിൽ രണ്ടിനും ഇടയിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. മൂന്നിലൊന്ന് ആളുകൾ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്, അഥവാ ബിജെപിയെ പിന്തുണയ്ക്കാൻ