'കശ്മീർ ഫയൽസ് ' മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുമെന്ന് സംവിധായകൻ പ്രേംലാൽ; കിട്ടിയില്ലെങ്കിലേ ഞെട്ടേണ്ടതുള്ളൂ

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന ഹിന്ദി സിനിമ അടുത്ത ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുമെന്ന പ്രവചനവുമായി സംവിധായകൻ പി ജി പ്രേംലാൽ. ഇസ്ലാമോഫോബിയയെയും ഹിന്ദു ദേശീയതാ നിർമിതികളെയും ആവോളം വിരുന്നൂട്ടുന്ന ചിത്രമാണ് കശ്മീർ ഫയൽസ് എന്ന് സംവിധായകൻ ആരോപിച്ചു.

ആസാദി ഗാനത്തെ ഭീകരതയുടെ ഗാനമായാണ് സിനിമ ചിത്രീകരിക്കുന്നത്. സംഘപരിവാർ വിരുദ്ധ ശബ്ദങ്ങളെ രാജ്യവിരുദ്ധമെന്ന് സ്ഥാപിക്കുന്ന സ്ഥിരം അടവും സിനിമ പയറ്റുന്നു. അടുത്ത ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ മികച്ച ചിത്രമെന്ന ബഹുമതി കശ്മീർ ഫയൽസ് നേടുമെന്നും ഇല്ലെങ്കിലേ ഞെട്ടേണ്ടതുള്ളൂ എന്നും പ്രേംലാൽ പരിഹസിച്ചു.

ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ആത്മകഥ' എന്ന ചിത്രത്തിൻ്റെ സംവിധായകനും എഴുത്തുകാരനുമാണ് പ്രേംലാൽ.

Related Posts