വിദ്യാലയങ്ങളുടെ മുന്നൊരുക്കം: ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു
തൃശൂർ: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ മുഴുവന്‍ സമയപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീകരിക്കുന്നതിന്റെ, ജില്ലാതല ഉദ്ഘാടനം കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിദ്യാലയത്തിന് സാനിറ്റൈസറും മാസ്‌കും കൈമാറി വിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികളും പരിസരവും വൃത്തിയാക്കി അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച മുതല്‍ ആരംഭിച്ചു കഴിഞ്ഞു. ഞായര്‍ മുതല്‍ രണ്ട് ത്രിതല പഞ്ചായത്തുകളുടെയും അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതികളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അദ്ധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ, കൊടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസമിതി അദ്ധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ ദിവ്യ ഷാജു, വാര്‍ഡംഗം സി ഡി സിബി, ഹയര്‍ സെക്കണ്ടറി ജില്ലാ അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ വി എം കരീം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ പി എ മുഹമ്മദ് സിദ്ദിഖ്, ചാലക്കുടി എ ഇ ഒ കെ വി പ്രദീപ്, കൊടകര ബി പി സി കെ നന്ദകുമാര്‍, കൊടകര ജി എച്ച് എസ് പ്രിന്‍സിപ്പാള്‍ ടി വി ഗോപി, പി ടി എ.പ്രസിഡണ്ട് കെ സി ജെയിംസ്, പ്രധാനാദ്ധ്യാപിക പി പി മേരി തുടങ്ങിയവര്‍ സംസാരിച്ചു.