പാർലമെൻ്റ് ആക്രമണത്തിൻ്റെ 20-ാം വാർഷികം, ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

2001-ലെ പാർലമെന്റ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും. 2001 ഡിസംബർ 13-നാണ് ആയുധധാരികളായ അഞ്ച് ഭീകരർ പാർലമെന്റ് സമുച്ചയത്തിനുള്ളിലേക്ക് ഇരച്ചുകയറി വിവേചനരഹിതമായി വെടിയുതിർത്തത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 13 സുരക്ഷാ സേനാംഗങ്ങൾക്കും ഒരു സിവിലിയനുമാണ് ജീവൻ നഷ്ടമായത്.

അതുല്യമായ രാഷ്ട്ര സേവനത്തിനും പരമമായ ത്യാഗത്തിനും ആദരമർപ്പിക്കുന്നതായി രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറഞ്ഞു. 2001-ലെ പാർലമെന്റ് ആക്രമണത്തിനിടെ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കെല്ലാം ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. രാജ്യത്തിനായുള്ള ധീരോദാത്ത സേവനവും പരമോന്നത ത്യാഗവും ഓരോ പൗരനെയും പ്രചോദിപ്പിക്കുന്നു.

Related Posts