സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി; മഹാരാഷ്ട്രയിൽ രമേഷ് ബൈസ്

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. ഝാർഖണ്ഡ് ഗവർണർ രമേഷ് ബൈസിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനം ഒഴിയാൻ ഭഗത് സിംഗ് കോഷിയാരി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് രമേഷ് ബൈസിന്‍റെ നിയമനം. സിപി രാധാകൃഷ്ണനാണ് ഝാർഖണ്ഡ് ഗവർണർ. ലഫ്റ്റനന്‍റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശ് ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്‍റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കടാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും.

Related Posts