സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തില്‍ നിന്ന് 11 പേർ
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു കേരളത്തിൽ നിന്നും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി. പി പ്രകാശ് (ഇന്‍റലിജൻസ് ഐജി), അനൂപ് കുരുവിള ജോൺ (ഐജി, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂഡൽഹി), കെ കെ മൊയ്തീൻകുട്ടി (ക്രൈംബ്രാഞ്ച് എസ് പി. കോഴിക്കോട്, വയനാട്), എസ് ഷംസുദ്ദീൻ (ഡിവൈഎസ്പി, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി എൽ അജിത് കുമാർ (ഡിവൈഎസ്പി, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ വി പ്രമോദൻ (ഇൻസ്പെക്ടർ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ രാജേന്ദ്രൻ (എസ്.ഐ, കേരള പോലീസ് അക്കാഡമി), അപർണ ലവകുമാർ (ഗ്രേഡ് എ.എസ്.ഐ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശ്ശൂർ സിറ്റി), സി.പി.കെ. ബിജുലാൽ (ഗ്രേഡ് എസ്.ഐ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ), കെ. മുരളീധരൻ നായർ (ഗ്രേഡ് എസ്.ഐ. വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ എസ്.ഐ.യു - 2) തുടങ്ങിയവരാണ് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്.