മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു.

ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു.

തിരുവനന്തപുരം:

മൂന്ന് ജില്ലകളിൽ രോഗികൾ കൂടുന്നു. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ രോഗവ്യാപനം കൂടുന്നു. മറ്റു ജില്ലകളിൽ രോഗവ്യാപനം പതിയെ കുറയുകയാണെന്ന് മുഖ്യമന്ത്രി. 72 പഞ്ചായത്തുകളിൽ ടി പി ആർ 50 ശതമാനത്തിന് മുകളിൽ. 19 പഞ്ചായത്ത് എറണാകുളത്ത്. താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കും വിരമിച്ച ഡോക്ടർമാർ, നഴ്സുമാർ, ലീവ് കഴിഞ്ഞവർ തുടങ്ങിയവരെയും വിന്യസിക്കും. കേരളം നേരിട്ട് വാങ്ങിയ 3.5 ലക്ഷം ഡോസ് വാക്സിൻ എത്തി. 18 - 45 പ്രായപരിധിയിലുള്ള ഗുരുതര രോഗം ബാധിച്ചവർക്ക് ആദ്യപരിഗണന. വാർഡുതല സമിതി സന്നദ്ധപ്രവർത്തകരും, മാധ്യമപ്രവർത്തകരും പട്ടികയിൽ എന്നും വ്യക്തമാക്കി.

Related Posts