"അതിജീവനത്തിനായ് രംഗചേതന ലൈവ് " പ്രശസ്ത നാടക നടൻ കാർത്തികേയൻ വലപ്പാടിന്റെ നാടകം 'പ്രേതം' ആഗസ്ത് 31 ചൊവ്വാഴ്ച്ച വൈകീട്ട് 6ന്.

വലപ്പാട് : പ്രശസ്ത നാടക നടൻ കാർത്തികേയൻ വലപ്പാടിന്റെ നാടകം 'പ്രേതം' ഇന്ന് വൈകീട്ട് വലപ്പാട്ടെ വീട്ടിൽ വെച്ച് അരങ്ങേറുന്നു. നാടക-സിനിമ നടൻ സന്തോഷ് കീഴാറ്റൂർ ആണ് അതിഥി ആയി എത്തുന്നത്. 'അതിജീവനത്തിനായ് രംഗചേതന ലൈവ് ' പതിനഞ്ചാമത്തെ ഭാഗമാണ് ഇന്ന് അരങ്ങേറുന്ന കാർത്തികേയൻ്റെ നാടകം.

കലാ പ്രവർത്തനത്തിൽ നിന്ന് വരുമാനം കണ്ടെത്തി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവരുടെ വീടുകളിലെത്തി രംഗചേതന പ്രവർത്തകർ കലാകാരന്റെ / കലാകാരിയുടെ പരിപാടികൾ അവരുടെ വീട്ടിൽ നിന്നു തന്നെ ലൈവ് ആയി ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു. പരിപാടി അവതരിപ്പിയ്ക്കുന്ന ഓരോ കുടുംബത്തിനും പതിനായിരം രൂപ സന്തോഷത്തോടെ നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെ ആണ് രംഗചേതന വീടകം അരങ്ങാക്കി മുന്നോട്ട് പോകുന്നത്. കൊറോണക്കാലത്ത് ബുദ്ധിമുട്ടിൽ ആയ കലാകാരന്മാർക്ക് രംഗചെതനയുടെ ഈ ഇടപെടൽ ആശ്വാസകരമാണ്.

പരിപാടി കാണുന്നവർ ഓരോ പരിപാടിയ്ക്കും നൽകുന്ന സംഭാവനകളിൽ കൂടിയേ കൂടുതൽ കലാ കുടുംബങ്ങളിലേക്ക് രംഗചേതനയുടെ സ്നേഹസന്ദർശനത്തിന് എത്താൻ സാധിയ്ക്കുകയുള്ളൂ. നിരവധിപേർ രംഗചേതനയുടെ ഈ പരിപാടിയെ സ്വീകരിച്ചിട്ടുണ്ട്. 100 വീടുകളിലേങ്കിലും സന്ദർശനവുമായി എത്തണമെന്നാണ് രംഗചേതനയുടെ തീരുമാനം.

Related Posts