ബിഷപ്പ് ധർമരാജ് റസാലത്തെ ഇഡി വിമാനത്താവളത്തിൽ തടഞ്ഞു
തിരുവനന്തപുരം: സി എസ്ഐ ദക്ഷിണ കേരള ബിഷപ്പ് ധർമ്മരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു. പ്രൊട്ടസ്റ്റന്‍റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്ക് പറക്കാനിരിക്കെയാണ് ഇഡിയുടെ നടപടി. തിരുവനന്തപുരത്ത് സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിൽ പ്രവേശനത്തിനായി വിദ്യാർത്ഥികളിൽ നിന്ന് തലവരിപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് ഹൗസ്, സഭാ സെക്രട്ടറി പ്രവീണിന്‍റെ വീട്, കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്‍റെ വീട് എന്നിവിടെയുൾപ്പെടെ നാലിടങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പരിശോധന 13 മണിക്കൂറോളം നീണ്ടുനിന്നു.