ഗോതമ്പിനും മൈദയ്ക്കും വില ഉയരുന്നു; കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വില വർദ്ധിച്ചതിനാൽ ഗോതമ്പ്, മൈദ, സൂചി, ആട്ട എന്നിവയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിയോടെ കയറ്റുമതി നടത്താമെന്നും ഉത്തരവിൽ പറയുന്നു. കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഗോതമ്പ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി നയം സ്വതന്ത്രമായതിൽ നിന്ന് നിരോധിച്ചതിലേക്ക് മാറ്റുകയാണ്. ഓഗസ്റ്റ് 25 നാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. റഷ്യയും ഉക്രൈനുമാണ് ലോകത്തിലെ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രണ്ട് പ്രധാന രാജ്യങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തോടെ, ഇന്ത്യൻ ഗോതമ്പിന്‍റെ ആവശ്യം വർദ്ധിച്ചു. ഇതേതുടർന്ന് ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ഗോതമ്പിന്‍റെ വില കുതിച്ചുയർന്നു.

Related Posts