വനിതാ ബോക്സിങ് ചാമ്പ്യന്മാരെ സൃഷ്ടിച്ച് പ്രൈഡ് ബോക്സിങ് ക്ലബ്ബ്

തിരുവനന്തപുരം: 3 വര്‍ഷമായി തിരുവനന്തപുരത്ത് വനിതകള്‍ക്കും കുട്ടികള്‍ക്കുമടക്കം പരിശീലനം നടത്തി ജില്ലാ സംസ്ഥാന യൂണിവേഴ്സിറ്റി തലങ്ങളില്‍ നിരവധി വനിതാ ചാമ്പ്യന്മാരെ സൃഷ്ടിച്ച തലസ്ഥാനത്തെ പ്രൈഡ് ബോക്സിങ് ക്ലബ് ശ്രദ്ധനേടിവരികയാണ്. റോള്‍ഡക്സ് റോള്‍ഡനാണ് ക്ലബ്ബിന്‍റെ പരിശീലകന്‍. ഈ വര്‍ഷത്തെ കേരള യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ 4 സ്വര്‍ണ മെഡലും, 4 വെള്ളി മെഡലും, 5 വെങ്കലവും നേടി ക്ലബ്ബ് അംഗങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു.
കഴിഞ്ഞ കേരള യൂണിവേഴ്സിറ്റ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ആള്‍ സെയിന്‍റ്സ് കോളേജിനെ ഓവറോൾ ചാമ്പ്യന്മാരാക്കിയിരുന്നു. കഴിഞ്ഞ ജില്ലാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ക്ലബ്ബിന് വേണ്ടി മത്സരിച്ചത് 9 പേരായിരുന്നു. ഇതില്‍ നിന്ന് 4 സ്വര്‍ണവും ,ഒരു വെള്ളിയും, 4 വെങ്കല മെഡലുകളും നേടിയിരുന്നു.
വുമണ്‍സ് കോളേജ്, ആള്‍ സെയിന്‍റ്സ് കോളേജ്, ലോ കോളേജ് തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പ്രധാന കോളേജുകള്‍ക്കും നിരവധി സ്കൂളുകള്‍ക്കും പരിശീലനം നല്‍കി വരുന്നത് പ്രൈഡ് ബോക്സിങ് ക്ലബ്ബാണ്.