പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷം; യുവമോർച്ച 71 വിദ്യാർത്ഥികൾക്ക് ലവ് ബേർഡ്സിനെ നൽകി

ചാഴൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഭാരതം മുഴുവൻ 20 ദിവസം നീണ്ടു നിൽക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള "സേവാസമർപ്പൺ അഭിയാൻ" യുവമോർച്ച നാട്ടിക നിയോജക മണ്ഡലം ഉദ്ഘാടനം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഓൺലൈൻ പഠനംമൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന 71 വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ പിറന്നാൾ സമ്മാനമായി ലവ് ബേർഡ്സിനെ നൽകിയാണ് യുവമോർച്ച സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ദിവസവും കുറച്ചു സമയം പെറ്റ്സുകളോടൊപ്പം ചിലവഴിച്ച് മാനസിക ഉല്ലാസം നേടിയെടുക്കുവാൻ എ എൻ രാധാകൃഷ്ണൻ കുട്ടികളോട് പറഞ്ഞു.

ചാഴൂർ വടക്കേത്തലിനു സമീപത്തെ വിജയ് ഹൈടെക് ഫാമിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് 71 പയറുതൈകൾ നൽകികൊണ്ട് സംസ്ഥാന ജൈവകർഷകക്കുള്ള അവാർഡ് നേടിയ ലത വിജയകുമാർ അതിഥികളെ വരവേറ്റു. കൺവീനർ സെന്തിൽകുമാർ പി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ അജി ഘോഷ്, ബി ജെ പി നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്, മനോഷ് ബ്രാരത്ത്, സിതേഷ്, മനീഷ്, ലത വിജയകുമാർ ഭഗീഷ് പൂരാടൻ, ഗ്രീഷ്മ സുഖിലേഷ് സുരേഷ് ഇയ്യാനി എന്നിവർ സംസാരിച്ചു.

Related Posts