പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത് കശ്മീരിൽ സൈനികർക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നവ്ഷേരാ സെക്ടറിൽ നിയന്ത്രണ രേഖയ്ക്കടുത്ത് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. രണ്ടാം തവണയാണ് രജൗരി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ മോദി എത്തുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ സാഹചര്യം വിലയിരുത്താൻ കരസേനാ മേധാവി എം എം നരവണെ ഇന്നലെ ജമ്മുവിൽ എത്തിയിരുന്നു. അതിർത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും ഏതാനും ദിവസങ്ങളായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. 11 സൈനികരാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത്.

പൂഞ്ച്-രജൗരി വനമേഖലയിൽ 24 ദിവസമായി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ മുന്നേറുകയാണ്. 9 സൈനികരാണ് ഓപ്പറേഷനിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ചയുണ്ടായ ലാൻ്റ് മൈൻ സ്ഫോടനത്തിൽ ഒരു ഓഫീസറടക്കം രണ്ടു സൈനികരും കൊല്ലപ്പെട്ടു.

Related Posts