മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി; കായിക സംസ്കാരവും, അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാനുമാണ് ലക്ഷ്യം;പ്രധാനമന്ത്രി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ ഏകദേശം 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് കായിക സംസ്കാരം വളർത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്ന പ്രധാന ലക്ഷ്യതോടെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഹാൻഡ്‌ബോൾ, കബഡി ഗ്രൗണ്ട്, ലോൺ ടെന്നീസ് കോർട്ട്, ജിംനേഷ്യം ഹാൾ, സിന്തറ്റിക് റണ്ണിംഗ് സ്‌റ്റേഡിയം, സ്വിമ്മിംഗ് പൂൾ, മൾട്ടി പർപ്പസ് ഹാൾ, സൈക്ലിം​ഗ് വെലോഡ്രം തുടങ്ങി ആധുനികവും അത്യാധുനികവുമായ സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചറുകൾ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ സജ്ജീകരിക്കും. ഷൂട്ടിംഗ്, സ്ക്വാഷ്, ജിംനാസ്റ്റിക്സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. 540 സ്ത്രീകളും 540 പുരുഷ കായിക താരങ്ങളും ഉൾപ്പെടെ 1080 കായിക താരങ്ങൾക്ക് പരിശീലനം നൽകാനുള്ള സൗകര്യവും ഇവിടെയുണ്ട്.

Related Posts