പ്രധാനമന്ത്രി റോമിലേക്ക്

ജി 20 യോഗത്തിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിക്കുന്നു. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ ഒക്ടോബർ 29 മുതൽ ഒക്ടോബർ 31 വരെയാണ് ജി 20 നടക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റോമിൽ എത്തുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല അറിയിച്ചു.

2014-ൽ പ്രധാനമന്ത്രി പദവിയിൽ എത്തിയതിനുശേഷം ഇത് എട്ടാം തവണയാണ് നരേന്ദ്രമോദി ജി 20 സമ്മേളനത്തിൽ സംബന്ധിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ തവണ സൗദി അറേബ്യയിൽ നടക്കേണ്ടിയിരുന്ന സമ്മേളനം ഓൺലൈനായാണ് നടന്നത്.

അർജൻ്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ടർക്കി, യു കെ, യു എസ് എന്നീ രാജ്യങ്ങൾക്കു പുറമേ യൂറോപ്യൻ യൂണിയൻ കൂടി അടങ്ങുന്ന കൂട്ടായ്മയാണ് ജി 20.

Related Posts