അഹമ്മദാബാദിന് വിസ്‌മയമായി 'അടൽ ബ്രിഡ്ജ്'; വൈകീട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള കാൽനടയാത്രക്കാർക്ക് മാത്രമുള്ള അഹ്‌മദാബാദിലെ സബർമതി റിവർ ഫ്രണ്ടിന് സമീപം നിർമിച്ച 'അടൽ പാലം' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറേ അറ്റത്തുള്ള പൂന്തോട്ടത്തെയും നദീതീരത്തിന്റെ കിഴക്കേ അറ്റത്തുള്ള കലാ സാംസ്കാരിക കേന്ദ്രത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ മേൽപാലം. 300 മീറ്റർ നീളമുള്ള പാലത്തിന് കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും എൽഇഡി ലൈറ്റിംഗുമുണ്ട്. സബർമതി നദി മുറിച്ചുകടക്കാൻ സൈക്കിൾ യാത്രക്കാർക്കും ഈ പാലം ഉപയോഗിക്കാം. ജലാശയത്തിന് നടുവിൽ നിന്ന് നദീമുഖം കാണാൻ ആളുകളെ അനുവദിക്കും. 2600 മെട്രിക് ടൺ സ്റ്റീൽ പൈപുകൾ ഉപയോഗിച്ചാണ് മേൽപാലം നിർമിച്ചിരിക്കുന്നത്. വർണാഭമാണ് മേൽക്കൂര. ഗ്ലാസും സ്റ്റെയിൻലെസ് സ്റ്റീലും ഉപയോഗിച്ചാണ് കൈവരിയുടെ നിർമാണം.