"പേപ്പർലെസ് പുരോഗമനത്തിന്റെ വാക്കല്ല "രാജീവ് ഉപ്പത്ത്
തളിക്കുളം: ജി എസ് ടി, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധവ് എന്നിവ മൂലം കേരളത്തിലെ പ്രസ്സുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ നാട്ടിക മേഖല സമ്മേളനം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മേഖല പ്രസിഡണ്ട് ജോസ് താടിക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു.
"കൊവിഡ് കാലം അച്ചടി മേഖലയെ സംബന്ധിച്ചിടത്തോളം ഒരു ദുരന്ത കാലം തന്നെയായിരുന്നു
കേരളത്തിൽ ആറായിരം പ്രസ്ഥാനങ്ങളും പ്രത്യക്ഷമായിത്തന്നെ ഇരുപതിനായിരത്തോളം പേര് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ മാസങ്ങളോളം കൊറോണക്കാലത്ത് പൂട്ടി കിടന്നു. ഇമ്പോർട്ടിംഗ് കുറഞ്ഞത് അച്ചടി മേഖലയിൽ പേപ്പർ മുതലായ അസംസ്കൃത വസ്തുക്കൾക്ക് വിലവർധന ഉണ്ടാക്കി.മുൻപ് 60 രൂപ കിലോ ഉണ്ടായിരുന്ന പേപ്പറിന് ഇന്ന് 90 രൂപയാണ്.ലാഭകരമായി ലഭിക്കുന്ന അസംസ്കൃതവസ്തുക്കൾ ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് വന്നിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇംപോർട്ടിങ്ങിനെ ബാധിച്ചു.
തൊഴിൽമേഖല ദീർഘനാൾ പൂട്ടിക്കിടന്നതുമൂലം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിഷനറികളും മറ്റും താറുമാറായി അതിനാൽ
സർവീസിങ് മേഖലയിൽ വലിയൊരു തുക മുടക്കിയാലെ വീണ്ടും സജീവമായിട്ട് ഈ മേഖല മുന്നോട്ടു പോവുകയുള്ളു. സോഷ്യൽ മീഡിയകളുടെ ഉപയോഗം അച്ചടി മേഖലയെ ബാധിച്ചിട്ടുണ്ട്.പേപ്പർലെസ് എന്ന പ്രചരണം തെറ്റാണ് കാരണം, പേപ്പർ ഉണ്ടാക്കുന്നതിനായി മനുഷ്യോപകാരപ്രദമായ മരങ്ങൾ മുറിക്കാറില്ല പാഴ്മരങ്ങൾ വെച്ചുപിടിപ്പിച്ചും കരിമ്പിൻ ചണ്ടി തുടങ്ങിയവ വസ്തുക്കൾ ഉപയോഗിച്ചാണ് പേപ്പർ നിർമ്മാണം അതുകൊണ്ട് പേപ്പർലെസ് പുരോഗമനത്തിന്റെ വാക്കല്ലന്ന് "രാജീവ് ഉപ്പത്ത് തൃശൂർ ടൈംസിനോട് പറഞ്ഞു.
പ്ലസ് ടു , എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്ക് മുഖ്യാതിഥി സംസ്ഥാന വൈസ്.പ്രസിഡൻറ് രാജീവ് ഉപ്പത്ത് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. മേഖല സെക്രട്ടറി സി കെ ഷിജുമോൻ റിപ്പോർട്ടും ട്രഷറർ വി സി ബിജു വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി രവി പുഷ്‌പഗിരി, ജില്ലാ സെക്രട്ടറി പി ബിജു, സുപ്രിയ ഹരിലാൽ എന്നിവർ പ്രസംഗിച്ചു. കെ ജെ ഷാജി സ്വാഗതവും, സന്തോഷ് കോലോത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സുപ്രിയ ഹരിലാൽ ( പ്രസിഡണ്ട് ), വി സി ബിജു (വൈസ് പ്രസിഡണ്ട്), സന്തോഷ് കോലോത്ത് (സെക്രട്ടറി) വി വി ഫ്രാൻസിസ് (ജോ. സെക്രട്ടറി), മുഹമ്മദ് ഒളിമ്പിക് (ട്രഷറർ) സി കെ ഷിജുമോൻ, ജോസ് താടിക്കാരൻ, വി.എൻ അരുൺ ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയും വി കെ നാരായണൻ (രക്ഷാധികാരി )ആയും തെരഞ്ഞെടുക്കപ്പെട്ടു.