ദയ എമർജൻസി കെയർ സെന്റരിന്റെ പ്രവർത്തനത്തിന് മുന്നോടിയായി പ്രാഥമിക പരിചരണ പരിശീലന ക്ലാസ്സ് നടത്തി
തൃശൂർ: ദയ എമർജൻസി കെയർ സെന്റർ വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഇന്ന് രാവിലെ 10 മണിക്ക് ദയ ആശുപത്രി തൃശ്ശൂരിന്റെ നേതൃത്വത്തിൽ അത്യാഹിത വിഭാഗം മേധാവി ഡോ. ബാലു പി ആർ എസ് നയിക്കുന്ന പ്രാഥമിക പരിചരണ പരിശീലന ക്ലാസ്സ് തളിക്കുളം ഗവ: ഹൈസ്കൂളിലെ അൻപതോളം സ്റ്റുഡന്റ് പോലീസ് കേഡറ്റസിന് നൽകി . വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രശ്മി സിജോ, ദയ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ബ്രഹ്മപുത്രൻ, ജി എച് എസ് തളിക്കുളം സി പി ഓ പ്രേകുമാർ കെ ജെ, ദയ പരിരക്ഷ ടീം റിസോർസ് പേഴ്സൺ സി ഏ അബ്ദുൽ ബഷീർ എന്നിവർ ആശംസകൾ നേർന്നു. ദയ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സാജിദ് അബൂബക്കർ, ദയ എമർജൻസി സെന്റർ മാനേജർ മൊഹ്‌സിൻ പാണ്ടികശാല എന്നിവർ നേതൃത്വം നൽകി. ദയ എമർജൻസി സെന്ററിന്റെ ഡയറക്ടർസും ഷെയർ ഹോൾഡേഴ്‌സും ചടങ്ങിൽ സന്നിഹിതരായിരുന്നു.