"സെറ്റ് ആക്കാം അണ്ണാ. തീ പാറും. ബൈ ദി ബൈ ആ എംപുരാന്‍ ബജറ്റില്‍ ഒന്നൂടെ ഇരിക്കണം"; ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ്
മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ഇന്നലെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ അച്ഛനും മകനുമായി എത്തുന്ന താരങ്ങളെ കാണാൻ വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ചിത്രത്തിലെ ലഘു വിഡിയോകൾ പുറത്തിറക്കിക്കൊണ്ടായിരുന്നു ബ്രോ ഡാഡി പ്രൊമോഷൻസ് വൈറലായിരുന്നു. എസ് ആന്റണി എന്ന കഥാപാത്രത്തെ ആന്റണി പെരുമ്പാവൂരിന് ഓഫർ ചെയ്താണ് മോഹൻലാലിന്റെ ഡേറ്റ് പൃഥ്വിരാജ് വാങ്ങിയത് എന്ന രീതിയിൽ ചിത്രീകരിച്ച വിഡിയോ കൂട്ടത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയുള്ള ഇവരുടെ രസകരമായ ട്വീറ്റുകളാണ് ശ്രദ്ധയാകർഷിക്കുന്നത്.
മോഹന്‍ലാല്‍ നടത്തിയ ഒരു ട്വീറ്റിനുള്ള പ്രതികരണമായിട്ടാണ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരുമൊക്കെ രസകരമായ ട്വീറ്റുകളുമായി എത്തിയത്. 'ഈശോ ജോണ്‍ കാറ്റാടിയെപ്പോലെ ഒരു മകന്‍ ഏതൊരു അച്ഛന്‍റെയും സ്വപ്‍നമാണ്. ഞാന്‍ തമാശ പറയുകയല്ല' എന്നായിരുന്നു മോഹന്‍ലാലിന്‍റെ ട്വീറ്റ്.
ഇതിനു താഴെയാണ് തന്റെ കഥാപാത്രം എസ് ഐ ആന്റണിയെ നായകനാക്കുന്നതിനെ കുറിച്ച് പൃഥ്വിരാജിനോട് ആന്റണി പെരുമ്പാവൂർ ചോദിക്കുന്നത്. "സെറ്റ് ആക്കാം അണ്ണാ. തീ പാറും. ബൈ ദി ബൈ ആ എംപുരാന്‍ ബജറ്റില്‍ ഒന്നൂടെ ഇരിക്കണം", എന്നാണ് പൃഥ്വിരാജ് മറുപടിയായി കുറിച്ചത്.
ലൂസിഫറിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമാണ് ഇത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രോ ഡാഡിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, ലാലു അലക്സ്, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍.