ബിസ്‍ക്കറ്റ് കിംഗ്' രാജൻ പിള്ള ആയി പൃഥ്വി; ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങി താരം
ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. 'ബിസ്‍ക്കറ്റ് കിംഗ്' എന്ന അറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതമാണ് താരം വെബ് സീരീസ് ആക്കുന്നത്. ഇതാദ്യമായിട്ടാണ് പൃഥ്വിരാജ് ഒരു സീരീസ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് തന്നെയാണ് സീരീസിൽ രാജൻ പിള്ളയായി അഭിനയിക്കുന്നത്.
എപ്പോഴാകൂം സീരീസിന്റെ ഷൂട്ടിങ് എന്നോ ഏത് ഒ ടി ടി പ്ലാറ്റ്‍ഫോമിലൂടെയാണ് റിലീസ് എന്നോ വെളിപ്പെടുത്തിയിട്ടില്ല. യൂദ്‍ലി ഫിലിംസ് ആണ് രാജൻ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്.
ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് മലയാളിയായ രാജൻ പിള്ള വ്യവസായ ജീവിതം തുടങ്ങിയത്. സിംഗപ്പൂരിലെ സാമ്പത്തിക ഇടപാടുകളെത്തുടർന്ന് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള ജുഡിഷ്യൽ കസ്റ്റഡിയിൽ വെച്ചാണ് മരിച്ചത്. രാജൻ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസിന്റെ ഇതിവൃത്തം.