പൃഥ്വിരാജിൻ്റെ മകൾ അല്ലിയുടെ പുസ്തകം ആമസോണിൽ
നടൻ പൃഥ്വിരാജിൻ്റെയും മാധ്യമ പ്രവർത്തകയും സിനിമാ നിർമാതാവുമായ സുപ്രിയാ മേനോൻ്റെയും മകളാണ് അല്ലി. 8 വയസ്സുകാരി അല്ലിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരും ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. അതിൽ പ്രധാനമാണ് അല്ലിയുടെ എഴുത്തുകൾ. കൊച്ചു കുറിപ്പുകളാണ് ഇൻസ്റ്റഗ്രാം പേജിലൂടെ അല്ലിയുടേതായി നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ക്രിസ്മസിന് അല്ലിയുടെ കവിതകൾ പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു. പുസ്തകത്തെപ്പറ്റി ഒട്ടേറെപ്പേർ അന്വേഷിച്ചിരുന്നെന്നും പുസ്തകം ഇപ്പോൾ ആമസോണിൽ ലഭ്യമാണെന്നും സുപ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
അലംകൃത മേനോൻ പൃഥ്വിരാജ് എന്നാണ് അല്ലിയുടെ യഥാർഥ നാമം. ദി ബുക്ക് ഓഫ് എൻചാൻ്റിങ്ങ് പോയംസ് എന്നാണ് കവിതാ സമാഹാരത്തിന് നൽകിയിരിക്കുന്ന പേര്.